നടിമാരുടെ സൗന്തര്യത്തിന്റെ രഹസ്യം എന്താണ് ? സിനിമയ്ക്കും പുറത്തും തിളങ്ങി നില്‍ക്കുന്ന നടിമാരുടെ സൗന്ദര്യ രഹസ്യത്തെക്കുറിച്ച് തെന്നിന്ത്യന്‍ നടി രവലക്ഷ്മി ശരത്കുമാര്‍ ട്വിറ്ററില്‍ അതിന്റെ രഹസ്യം കുറിച്ചു.

ഒരു മണിക്കൂര്‍ നീളുന്ന മേക്കപ്പ് വീഡിയോ ചുരുക്കി ഉള്‍പ്പെടുത്തിക്കൊണ്ടാണ് വരലക്ഷ്മിയുടെ വിശദീകരണം. തിളങ്ങുന്ന ചര്‍മ്മവുമായി അല്ല രാവിലെ എഴുന്നേല്‍ക്കുന്നതെന്ന് നടിമാരെപോലെ സുന്ദരികളാകാന്‍ ആഗ്രഹിക്കുന്നവരോട് വരലക്ഷ്മി പറയുന്നു. ഒരുപാട് ആളുകളുടെ കഠിനാധ്വാനത്തിന്റെ ഫലമാണിത്. അതുകൊണ്ട് പൂര്‍ണരാണെന്ന് കരുതരുത്. രാവിലെ ഉറക്കം ഉണരുമ്പോള്‍ നിങ്ങളെ പോലെ തന്നെ ഞങ്ങളും ചവറ് ലുക്കിലാണെന്നും വരലക്ഷ്മി കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here