നയന്‍താരയും കഞ്ചാവ് കടത്തും; വന്നു പുതിയ ട്രെയിലര്‍

0

തമിഴില്‍ സൂപ്പര്‍താരപട്ടം കിട്ടിയ ഏക പെണ്‍തരിയാണ് നമ്മുടെ സ്വന്തം നയന്‍താര. നായകനുചുറ്റും ആടിപ്പാടുന്ന നയന്‍സല്ല ഇന്ന്, മികച്ച കഥാപാത്രങ്ങള്‍ മാത്രമാണ് അവര്‍ തെരഞ്ഞെടുക്കുന്നതും. പുതിയ ചിത്രം കൊലമാവ് കോകിലയില്‍ തമിഴ്‌നാട്ടില്‍ കഞ്ചാവ് പൊതികള്‍ വില്‍പനനടത്തുന്ന യുവതിയുടെ വേഷത്തിലാണ് നയന്‍സ് എത്തുന്നത്.

നായകന്‍ യോഗിബാബുവാണ്. ഇവരൊന്നിച്ചുള്ള ആദ്യഗാനം യുട്യൂബില്‍ വമ്പന്‍ഹിറ്റായിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറും തരംഗമാകുകയാണ്. നയന്‍സിന്റെ ലുക്കും അഭിനയപാടവും തന്നെയാണ് ഏവരെയും ആകര്‍ഷിക്കുന്നത്. തിയറ്ററുകളില്‍ വമ്പന്‍ഹിറ്റാകുമെന്ന് ഉറപ്പിക്കുകയാണ് ട്രെയിലറിലെ രംഗങ്ങള്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here