കെവിന്‍ വധം: ഗൂഢാലോചനയില്‍ പങ്കില്ലെന്ന് നീനുവിന്റെ അമ്മ

0

കോട്ടയം: കെവിന്‍ കേസ് വധത്തിന്റെ ഗൂഢാലോചനയില്‍ പങ്കില്ലെന്ന് നൂനുവിന്റെ മാതാവ് രഹ്ന. നീനുവിന് മാനസിക പ്രശ്‌നങ്ങളുണ്ട്. അതറിയാവുന്നതു കൊണ്ടാണ് പോലീസ് സ്‌റ്റേഷനില്‍ നിന്നുകൊണ്ടു പോകാന്‍ ശ്രമിച്ചത്. നീനുവിനെ ചികിത്സയ്ക്ക് കൊണ്ടുപോയിട്ടുണ്ട്. നീനുവിനോട് അടുപ്പം കാണിക്കുന്നവരെ ഭയപ്പെടുത്താറുണ്ടായിരുന്നുവെന്നത് തെറ്റാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കെവിനുമായി അടുപ്പമുണ്ടെന്ന് നീനു പറഞ്ഞിട്ടില്ല. പറഞ്ഞിരുന്നെങ്കില്‍ വിവാഹം നടത്തിക്കൊടുക്കുമായിരുന്നു. ഒളിവില്‍ പോയിട്ടില്ലെന്നും നാട്ടില്‍ത്തന്നെയുണ്ടായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here