പാലക്കാട് എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ പിതാവിന്റെ മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തി

പാലക്കാട് | എലപ്പുള്ളിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി. കുപ്പിയോട് അബൂബക്കറിന്റെ മകന്‍ സുബൈറിനെയാണ്(43) പിതാവിന്റെ മുന്നിലിട്ടു ആക്രമിച്ചത്. എലപ്പുള്ളി കുപ്പിയോട് കാറിലെത്തിയ സംഘം സുബൈര്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയശേഷം വെട്ടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പിതാവിനും നിസാര പരുക്കേറ്റു. രണ്ടു കാറിലായാണ് സംഘമെത്തിയതെന്നാണ് റിപ്പോര്‍ട്ട്. സുബൈറിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here