തൃശൂര്‍ പൂരത്തെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്, പ്രതിഷേധം, യുവാവിന്റെ പണി പോയി

0

തൃശൂര്‍ പൂരം ഒരു ജനതയുടെ വികാരമാണ്. നൂറ്റാണ്ടുകളായി ആവേശം ഒട്ടും ചോരാതെ മുന്നേറുന്ന പൂരത്തെ അധിക്ഷേപിച്ചാലോ ? പൂരത്തെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിന് പണി കളയിച്ച് സോഷ്യല്‍ മീഡിയയിലെ പ്രതിഷേധം.

ഫഹദ് കെ.പിയെന്നു പേരുള്ള യുവാവാണ് പൂരത്തെ അധിക്ഷേപിക്കുന്ന രീതിയില്‍ സന്ദേശം ഉള്‍പ്പെടുത്തിയിത്. ഇതിനെതിരെ പ്രതിഷേധവുമായി പൂരപ്രേമികള്‍ രംഗത്തെത്തി. യുവാവിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് വന്‍തോതില്‍ പ്രചരിക്കുകയും ചെയ്തു.

മാരുതി സുസുക്കിയുടെ എ.എം. മോട്ടേഴ്‌സ് ഇയാളെ ജോലിയില്‍ നിന്ന് നീക്കിയതിന്റെ പകര്‍പ്പും പിന്നാലെ പ്രത്യക്ഷപ്പെട്ടു. പൂരപ്രേമികള്‍ ഓഫീസിലടക്കം വിളിച്ച് പ്രതിഷേധം അറിയിച്ചതോടെയാണ് യുവാവിനെ പുറത്താക്കി കമ്പനി രംഗത്തെത്തിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here