മദ്യപിച്ച ബില്ലു നല്‍കാത്തതിന് മൊബൈല്‍ പിടിച്ചു വച്ചു, നായയും വാളുമായി തിരിച്ചെത്തി എല്ലാം അടിച്ചു തകര്‍ത്തു

0

പയ്യന്നുര്‍: രണ്ട് യുവാക്കള്‍ ചേര്‍ന്ന് മദ്യപിച്ചതിന്റെ ബില്ല് 950 രൂപ. പണമില്ലെന്നു പറഞ്ഞതോടെ ബാര്‍ സപ്ലൈയര്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവച്ചു… കലിപ്പു തീര്‍ക്കാന്‍ ജര്‍മന്‍ ഷെപ്പേര്‍ഡ് നായ്ക്കളും വാളുമായി എത്തിയ യുവാക്കള്‍ എല്ലാം അടിച്ചു നരത്തി.

പഴയന്നൂരിലെ രാജ് ബാര്‍ ഹോട്ടലിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരം എത്തിയ രണ്ടു യുവാക്കള്‍ രാത്രി ഒമ്പതു മണിവരെ മദ്യപിച്ചു. പണം നല്‍കാതെ വന്നപ്പോള്‍ മൊബൈല്‍ പിടിച്ചുവച്ചതിനു പിന്നാലെ ഇവര്‍ ഒന്നും മിണ്ടാതെ പുറത്തേക്കു പോയി. പത്തരയോടെ വടിവാളും ജെര്‍മ്മന്‍ ഷെപ്പേടുമൊക്കൊയായി തിരികെ എത്തി.

ആദ്യം ചില്ലുകള്‍. പിന്നെ ലോക്കല്‍ ബാറിലെത്തി വാളു വീശി എല്ലാവരെയും ഓടിച്ചു. കമ്പ്യൂട്ടര്‍ അടക്കമുള്ളവ നശിപ്പിച്ചശേഷമാണ് ഇവര്‍ രംഗം വിട്ടത്. നായ്ക്കളെ പരിശീലിപ്പിക്കാന്‍ ഈ പ്രദേശത്ത് എത്തിയവരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here