യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റുചെയ്തു

0

മുക്കം: നാലാളുകൂടുന്നിടത്ത് ചെന്നുപെടുന്ന നടിമാരെ അറിയാത്തമട്ടില്‍ തട്ടാനുംമുട്ടാനും ശ്രമിക്കുന്ന ഞരമ്പുരോഗികള്‍ക്ക് പണികിട്ടിത്തുടങ്ങി. പണ്ടൊക്കെ പോലീസില്‍ പരാതിപ്പെടാതെ മടങ്ങാറുള്ളവരൊക്കെ പ്രതികരിച്ചുതുടങ്ങിയതാണ് ഇത്തരക്കാരെ കുടുക്കുന്നത്. ഏറ്റവും ഒടുവില്‍ കോഴിക്കോട് മുക്കത്ത് ഒരു ഷോറൂമിന്റെ ഉദ്ഘാടനത്തിനുവന്ന നടി കയറിപ്പിടിക്കാന്‍ ശ്രമിച്ച ഇരുപത്തൊന്നുകാരനാണ് പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
ഉദ്ഘാടനശേഷം മുക്കം സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. യുവനടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ പിടികൂടി. കോഴിക്കോട് ഗോതമ്പുറോഡ് ചേലാംകുന്ന് കോളനിയിലെ യുവാവാണ് പിടിയിലായത്. തുടര്‍ന്ന് നടിയെ ഫോണില്‍വിളിച്ച് മാപ്പുപറഞ്ഞ യുവാവിനെ വൈകിട്ടോടെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here