മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു

0

ആലപ്പുഴ: മാവേലിക്കര വള്ളിക്കുന്നത്ത് വനിതാ പോലീസ് ഓഫീസറെ ആക്രമിച്ചശേഷം തീവച്ചു കൊലപ്പെടുത്തി. ശനിയാഴ്ച വൈകുന്നേരം സ്വന്തം വീട്ടിനു സമീപത്തുവച്ചാണ് സൗമ്യ(30)യെ കാറിലെത്തിയ ആള്‍ ആക്രമിച്ചത്. മറ്റൊരു പോലീസ് ഉദ്യോഗസ്ഥനാണ് പ്രതി. ഇയാളെ നാട്ടുകാരുടെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു.

എറണാകുളം ജില്ലയില്‍ ജോലി ചെയ്യുന്ന അജാസാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. എന്നാല്‍ പരിക്ക് ഗുരുതരമല്ല. ജോലി കഴിഞ്ഞ് വീട്ടിലേക്കു സ്‌കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ കാറുകൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു. പിന്നീട് വെ്ട്ടി. അതിനുശേഷം കൈയില്‍ കരുതിയിരുന്ന ദ്രാവകം ഒഴിച്ച് തീയിടുകയായിരുന്നു. സൗമ്യ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

ഇരുവര്‍ക്കുമിടയില്‍ വ്യക്തി വൈരാഗ്യമുണ്ടായിരുന്നോയെന്ന് വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here