യുവതിയുടെ മൃതദേഹം സുഹൃത്തിന്റെ വീട്ടിനു സമീപം കുഴിച്ചിട്ട നിലയില്‍, ഒരാള്‍ കസ്റ്റഡിയില്‍

0

തിരുവനന്തപുരം: കാണാതായ യുവതിയുടെ മൃതദേഹം സുഹൃത്തിന്റെ വീട്ടുവളപ്പില്‍ നിന്നു കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര തിരുപുറം സ്വദേശി രാഖി (30)യുടെ മൃതദേഹമാണ് അമ്പൂരി തട്ടാന്‍മുക്കില്‍ അഖില്‍ എസ്. നായരുടെ നിര്‍മാണത്തിലിരുന്ന വീട്ടിന്റെ പിന്‍ഭാഗത്തുനിന്ന് കണ്ടെത്തിയത്.

കേബിള്‍ ഉല്‍പാദന കമ്പനിയുടെ എറണാകുളം ഓഫീസില്‍ ജോലി ചെയ്യുന്ന രാഖിയെ 21 മുതല്‍ കാണാനില്ലായിരുന്നു. അഖിലിന്റെ വിവാഹം മറ്റൊരു യുവതിയുമായി നിശ്ചയിക്കപ്പെട്ടുവെന്നും യുവതിയെ രാഖി കണ്ടിരുന്നുവെന്നും പോലീസ് പറയുന്നു. ഇതേ തുടര്‍ന്ന് പ്രകോപിതനായ അഖില്‍ രാഖിയെ വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. പ്രതികളിലൊരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here