‘മിണ്ടാതെ തുടരാനാകില്ല’ രാജിയില്‍ പ്രതികരിച്ച് പി.കെ. ശശിക്കെതിരേ പരാതി നല്‍കിയ യുവതി

0

ഷൊര്‍ണ്ണൂര്‍ എം.എല്‍.എ: പി.കെ. ശശിയ്‌ക്കെതിരേ ലൈംഗികാരോപണം ഉയര്‍ത്തിയ യുവതി ഡി.വൈ.എഫ്.ഐയില്‍ നിന്നും രാജിവച്ചതിന് പിന്നാലെ കാരണങ്ങള്‍ തുറന്ന്പറഞ്ഞ് രംഗത്തെത്തി. ഒന്നും മിണ്ടാതെ പ്രതിമപോലെ സംഘടനയില്‍ തുടരാനാകില്ലെന്നും പി.കെ.ശശിയെ മാത്രം പിന്തുണയ്ക്കുന്ന പാര്‍ട്ടിയില്‍ തനിക്ക് പിന്തുണ നല്‍കുന്നവര്‍ക്കെതിരേ നടപടിയെടുക്കുന്നതുമാണ് രാജിയിലേക്ക് നയിച്ചതെന്നും യുവതി പറയുന്നു.

ഡി.വൈ.എഫ്.ഐയുടെ പാലക്കാട് ജില്ലാനേതൃത്വവും മണ്ണാര്‍ക്കാട്ടെ നേതാക്കളും തന്നെ അപമാനിക്കുകയും ബഹിഷ്‌കരണം തുടരുകയും ചെയ്യുന്നു. ഒപ്പംനിന്ന നേതാക്കളെയെല്ലാം ഒതുക്കാനുള്ള നീക്കം നടത്തുന്നു. മണ്ണാര്‍ക്കാട് ഏരിയായില്‍നിന്നുള്ള ജിനേഷ് എന്ന നേതാവിനെ ജില്ലാസെക്രട്ടേറിയറ്റില്‍ നിന്നും ജില്ലാക്കമ്മറ്റിയിലേക്ക് തരംതാഴ്ത്തി. പകരം ഫെയ്‌സ്ബുക്കിലൂടെ പി.കെ. ശശിക്കുവേണ്ടി നിരന്തരം വാദിച്ച റിയാസുദ്ദീനെ ബ്ലോക്ക് സെക്രട്ടറിയായി പ്രൊമോഷനും നല്‍കി. ഇത്തരത്തില്‍ നിലപാടു വ്യക്തമാക്കുന്ന പാര്‍ട്ടിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും യുവതി ഒരു വെബ്‌സൈറ്റിനനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

പാലക്കാട്ട് എം.ബി. രാജേഷിന്റെ പരാജയത്തിനു കാരണമായതിലൊന്ന് പി.കെ. ശശിയെ സംരക്ഷിക്കുന്ന നിലപാടെടുത്തതാണെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് യുവതിയും പാര്‍ട്ടിക്കെതിരേ ആഞ്ഞടിച്ച് രംഗത്തെത്തുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here