തിരുവനന്തപുരം: വീട്ടിലെ സ്വന്തം കിടപ്പറയില്‍ എം.എല്‍.എയെയും പഞ്ചായത്ത് അംഗത്തെയും കണ്ട് ഞെട്ടിയ അധ്യാപിക നല്‍കിയ പരാതിക്ക് എന്ത് സംഭവിച്ചു ? ആറ്റിങ്ങല്‍ ഡിവൈ.എസ്.പിക്ക് ടീച്ചര്‍ എഴുതിയ പരാതി സമൂഹമാധ്യങ്ങളില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ചിട്ടും കേസെടുത്തിട്ടില്ല.

കോവളം എം.എല്‍.എ വിന്‍സന്റിനെതിരെ പീഡന പരാതിയില്‍ അതിവേഗം കേസെടുത്ത പോലീസിന്, സി.പി.ഐ അംഗവും എം.എല്‍.എയുമായ എല്‍ദോയെ നടുറോഡില്‍ കൈകാര്യം ചെയ്ത പോലീസിന്… തിരുവനന്തപുരം ജില്ലയിലെ മുതിര്‍ന്ന സി.പി.എം എം.എല്‍.എയ്‌ക്കെതിരായ പരാതിയില്‍ നേരിടേണ്ടി വന്നിരിക്കുന്നത് പൂഴ്ത്തല്‍ വിവാദം കൂടിയാണ്.

മുന്നറിയിപ്പില്ലാതെ ഉച്ചയ്ക്ക് വീട്ടിലെത്തിയ ടീച്ചര്‍ കിടപ്പറയില്‍ എം.എല്‍.എയെയും പരസ്ത്രീയെയും കണ്ടത് മാര്‍ച്ച് 27നാണെന്ന് ആറ്റിങ്ങള്‍ ഡിവൈ.എസ്.പിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. വാടക വീട് മാറുന്നതിനായി നേരത്തെ മകളുമൊത്ത് വീട്ടിലെത്തിയ അധ്യാപിക എഴുതിയ പരാതിയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഉച്ചയ്ക്ക് 12ന് വീട്ടിലെത്തിയപ്പോള്‍ അകത്ത് എ.സി. പ്രവര്‍ത്തിക്കുന്നു. വീട് അടത്തു നിന്ന് പൂട്ടിയിരിക്കുന്നു. പരിസരവാസികളെ വിളിച്ചുകൂട്ടിയശേഷം ബെല്ലടിച്ചപ്പോള്‍ കൈലിയും ഉടുത്ത് എം.എല്‍.എ കതകു തുറക്കാന്‍ വന്നു. നാട്ടുകാരെ കണ്ട് എം.എല്‍.എ പിന്മാറിയശേഷം വനിതാ പഞ്ചായത്ത് അംഗം വന്ന് കതകു തുറന്ന് അധ്യാപികയെ വലിച്ച് അകത്താക്കി.

പിന്നാലെ എം.എല്‍.എ മര്‍ദ്ദിച്ചുവെന്നും വനിതാ പഞ്ചായത്ത് അംഗം മുടിക്കു കുത്തിപ്പിടിച്ചുവെന്നും മുറിയില്‍ പൂട്ടിയിട്ടുവെന്നും പരാതിയില്‍ പറയുന്നു. എം.എല്‍.എ പുറകിലത്തെ കതകു തുറന്ന് മതില്‍ ചാടി രക്ഷപെട്ടു. വീട്ടിലെത്തിയ ഭര്‍ത്താവും മര്‍ദ്ദിച്ചതിന് എട്ടു വയസുള്ള മകള്‍ ദൃക്‌സാക്ഷിയാണെന്ന് പരാതിയില്‍ പറയുന്നു.

അല്‍പ്പം കഴിഞ്ഞ് തന്നെയും വനിതാ അംഗത്തെയും കാറില്‍ കയറ്റി. പോകുന്ന വഴിയില്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന എം.എല്‍.എയ്ക്ക് ഉടുപ്പുനല്‍കി ആറ്റിങ്ങലിലെ ഗസ്റ്റ് ഹൗസില്‍ എത്തിച്ചു. പിന്നാലെ ലിസിയെയും ഇറക്കി വിട്ടശേഷം തന്നെയും മകളെയും ഭര്‍ത്താവിന്റെ വീട്ടിലെത്തിച്ചു. എം.എല്‍.എയുടെ ഭാഗില്‍ ഫ്രൂട്ടിയും കോണ്ടവും ഉണ്ടായിരുന്നതായും പ്രചരിക്കുന്ന നാലു പേജുള്ള കത്തില്‍ പറയുന്നു.

തന്നെ ഉപദ്രവിച്ചതിനു മൂവര്‍ക്കുമെതിരെ പരാതി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പരാതി അധ്യാപിക പിന്‍വലിച്ചതിനാലാണ് കേസ് എടുക്കാത്തതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന അനൗദ്യോഗിക വിവരം. എന്നാല്‍, കത്തില്‍ പറയുന്ന മറ്റു കാര്യങ്ങളില്‍ പരാതിയില്ലാതെ കേസ് എടുക്കേണ്ടതാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here