ഇടുക്കി: നെടുങ്കണ്ടത്ത് സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി കസ്റ്റഡിയില്‍ മരിച്ചകേസില്‍ രണ്ടു പോലീസുകാരെ കൂടി അറസ്റ്റ് ചെയ്തു. എ.എസ്.ഐ റെജിമോന്‍, ഡ്രൈവര്‍ നിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ഇന്നു രാവിലെ അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങിയ ഇരുവരെയും എട്ടരമണിക്കുറോളം വിശദമായി ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് ചെയ്തത്. ആദ്യഘട്ടത്തില്‍ അറസ്റ്റിലായ എസ്.ഐ. സാബുവിന്റെയും സി.പി.ഒ സജിമോന്‍ ആന്റണിയുടെയും മൊഴിയിലും ഇവര്‍ക്കെതിരെ ആരോപണങ്ങളുണ്ടായിരുന്നു. ഇരുവരും രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here