ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് തര്‍ക്കം, ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

0
17

കോട്ടയം: ഫോണ്‍ വന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കോട്ടയം പുതുപ്പള്ളിക്കടുത്ത് മീനടം കങ്ങഴക്കുന്നിലാണ് സംഭവം. കോട്ടയം പുതുപ്പള്ളിക്കടുത്ത് മീനടം കങ്ങഴക്കുന്നില്‍ കണ്ണൊഴൂക്കാതെ വീട്ടില്‍ ജോയ് തോമസാ(52)ണ് ഭാര്യ സാറാമ്മയെ (50) വെട്ടിക്കൊന്നത്.

ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് സ്വന്തം വൃഷണത്തിന്റെ ഒരു ഭാഗം മുറിക്കുകയും ഇരുകാലുകള്‍ക്കും വെട്ടിപതിക്കേല്‍പ്പിക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ വീട്ടിലെ അടുക്കളിയിലാണ് ഇരുവരും കലഹിച്ചത്. വാക്കേറ്റത്തിനിടെ കുപിതനായ ജോയ് സാറാമ്മയെ കോടാലി ഉപയോഗിച്ച് വെട്ടുകയായിരുന്നു. സാറാമ്മ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കഴുത്തിലും തലയിലും വീണ്ടും വെട്ടിപരിക്കേല്‍പ്പിച്ചു. പിന്നാലെ സ്വയം പരുക്കേല്‍പ്പിച്ചു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരെയും ജോയ് കോടാലി വീശി പേടിപ്പിച്ചു. സ്ഥലത്തെത്തിയ പോലീസിനുനേരെയും മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചിരുന്ന ജോയി കോടാലി വീശി.

ജോയി അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. ഒരാള്‍ ലാബ് ടെക്‌നീഷ്യനും മറ്റൊരാള്‍ വിദ്യാര്‍ത്ഥിയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here