തിരുവനന്തപുരം: ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത നടപടി ചര്‍ച്ച ചെയ്യാന്‍ വീണ്ടും ജനറല്‍ ബോഡി യോഗം വിളിക്കണമെന്ന് അമ്മയ്ക്ക് നടിമാരുടെ കത്ത്. നടിമാരായ രേവതി ആശാ കേളുണ്ണി, പത്മപ്രിയ ജാനകീരാമന്‍, പാര്‍വതി തിരുവോത്ത് എന്നിവരാണ് കത്ത് നല്‍കിയത്. കത്ത് സിനിമയിലെ വനിതാ കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജുവഴി പുറത്തുവിടുകയും ചെയ്തു.

ഇന്നലെ ധീരമായ നിലപാടെുത്ത ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പുതിയ പോസ്റ്റ് തുടങ്ങുന്നത്. മാറ്റങ്ങളുണ്ടാവാന്‍ ക്രിയാത്മക സംവാദങ്ങള്‍ക്കൊപ്പം നടപടികളും വേണമെന്ന് വിശ്വസിക്കുന്നവാണ് ഡബ്ല്യൂ.സി.സി. അംഗങ്ങള്‍. അമ്മയുടെ കഴിഞ്ഞ യോഗമെടുത്ത തീരുമാനം ഞങ്ങരോരുത്തരേയും ഞെട്ടിക്കുന്നതായിരുന്നു. അക്രമത്തെ നേരത്തെ അപലപിച്ച അമ്മയുടെ യഥാര്‍ത്ഥ നിലപാട് അറിയേണ്ടതുണ്ട്. അമ്മയുടെ അംഗങ്ങളെന്ന നിലയില്‍ സംഘടനയുടെ പുതിയ നിര്‍വാഹക സമിതിയുമായി ഒരു കൂടിക്കാഴ്ച ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൂട്ടായ്മയിലെ അംഗങ്ങള്‍ വിശദീകരിക്കുന്നു. കേരളത്തിനു പുറത്തുള്ള അംഗങ്ങളുടെ കൂടി സൗകര്യം കണക്കിലെടുത്ത് ജൂലൈ 13 നോ 14നോ യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here