വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കൈയില്‍ പൊട്ടലില്ല, നിയമസഭയിലെ കൈയ്യാങ്കളിയില്‍ സര്‍ക്കാരും പോലീസും വെട്ടിലായി

തിരുവനന്തപുരം| വാച്ച് ആന്റ് വാര്‍ഡിന്റെ ആക്രമിച്ച് കൈയെല്ലൊടിച്ച പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ പോലീസ് വെട്ടിലായി. വാച്ച് ആന്റ് വാര്‍ഡിന്റെ കൈയില്‍ പൊട്ടലില്ലെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതോടെ സര്‍ക്കാരിനും കേസ് തിരിച്ചടിയായി.

എല്ലു പൊട്ടിയെന്നു പറഞ്ഞാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ കുറ്റം ചുമത്തിയത്. എന്നാല്‍, പ്രതിപക്ഷ എം.എല്‍.എയുടെ കൈ ഒടിഞ്ഞ സംഭവത്തില്‍ ആര്‍ക്കെതിരെയും ഇത്തരമൊരു വകുപ്പ് ചുമത്തിയിരുന്നില്ല. പുതിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഡോക്ടറുമായി സംസാരിച്ചശേഷം ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കാനാണ് ആലോചന.

LEAVE A REPLY

Please enter your comment!
Please enter your name here