തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ വയലാര്‍ രാമവര്‍മ്മ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ വയലാന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. വി.ജെ. ജയിംസിന്റെ നിരീശ്വരന്‍ എന്ന പുസ്തകത്തിനാണ് ഒരു ലക്ഷം രൂപയും കനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം.

അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് എഴുത്തുകാരന്‍ എം.കെ. സാനു അവാര്‍ഡ് നിര്‍ണയ സമിതിയില്‍ നിന്ന് രാജിവച്ചിരുന്നു. എന്നാല്‍, സാനു നിര്‍ദേശിച്ച പുസ്തകത്തിനു തന്നെ പുരസ്‌കാരം നല്‍കി വിവാദങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമം കൂടി ട്രസ്റ്റിന്റെ ഭാഗത്തുനിന്ന് ഇപ്പോഴുണ്ടായിട്ടുണ്ട്.

ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശിയായ വി.ജെ. ജയിംസ് തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ എഞ്ചിനിയറാണ്.

LEAVE A REPLY

Please enter your comment!
Please enter your name here