ഷംസീര്‍, പി.ശശി, വി. മുരളീധരന്‍… വീടുകള്‍ക്കു നേരെ ബോംബേറ്

0
3

കണ്ണൂര്‍: വീടുകള്‍ക്കുനേരെ ബോംബേറുകള്‍ നടത്തി കണ്ണൂരില്‍ സി.പി.എം ബി.ജെ.പി ഏറ്റുമുട്ടുല്‍. ഇരുവിഭാഗം നേതാക്കളുടെയും സമാധാനയോഗം നടക്കുന്നതിനിടെയാണ് ജില്ലയില്‍ സ്ഥിതി കൂടുതല്‍ വഷളായത്. തലശേരി എം.എല്‍.എ എ.എന്‍. ഷംസീര്‍, മുന്‍ കണ്ണൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ശശി, ബി.ജെ.പി നേതാവ് വി. മുരളീധരന്‍ എന്നിവരുടെ വീടുകള്‍ക്കു നേരെ രാത്രിയില്‍ ആക്രമണമുണ്ടായി. പിന്നാലെ പെരുവരമ്പില്‍ സി.പി.എം പ്രവര്‍ത്തകനു വെട്ടേറ്റു. തിരുവങ്ങാട് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ വീടിനുനേരെ ആക്രമണമുണ്ടായി.

സംഘര്‍ഷം മറ്റു മേഖലയിലേക്കു പടരുന്നതു തടയാന്‍ കൂടുതല്‍ പോലീസിനെ സ്ഥലത്തുവിന്യസിച്ചിട്ടുണ്ട്. ജില്ലയില്‍ അവധിയിലുള്ള പോലീസുകാരെ തിരിച്ചുവിളിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here