ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നു തോന്നിയാല്‍ അതു നേരിട്ടു ചോദിക്കുമെന്നും അതാണ് മീ ടൂ എങ്കില്‍ താനത് വീണ്ടും ആവര്‍ത്തിക്കുമെന്ന് നടന് വിനായകന്. ഒരുത്തി സിനിമയുടെ അണിയപ്രവര്‍ത്തകര്‍ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് വിനായകന്റെ പ്രതികരണം.
മീടൂ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വിനായകന്. എന്താണ് മീടൂ എന്നറിയില്ല. പെണ്ണിനെ കയറിപ്പിടിക്കുന്നതാണോയെന്നു ചോദിച്ച വിനായകന് ഒരു പെണ്ണുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്തു ചെയ്യുമെന്നു മാധ്യമപ്രവര്‍ത്തകരോടു ചോദിച്ചു. തന്നോട് ഫിസിക്കല്‍ റിലോഷന്ഷിപ്പില് ഏര്‍പ്പെട്ടിട്ടുള്ള പത്തു സത്രീകളോടും അതാകാമോയെന്ന് താനാണ് ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടൂ എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കുമെന്നായിരുന്നു വിനായകന്റെ മറുപടി.
മാന്യന്മാരെന്നു നടിക്കുന്നവരെ താന്‍ എന്നും വിമര്‍ശിക്കുമെന്നും അതിന്റെ പേരില്‍ തന്റെ സിനിമാ ജീവിതത്തിനു ഒന്നും സംഭവിക്കില്ലെന്നും വിനയര്‍ പറയുന്നു. വിവാദമായ ഫെയ്സ്ബുക്ക് പോസ്റ്റുകളെക്കുറിച്ചും അഭിമുഖത്തില്‍ വിനായകന് പ്രതികരിച്ചു.