പാലാരിവട്ടം: ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്കാന്‍ വിജിലന്‍സ് അനുമതി തേടി

0

കൊച്ചി: പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിയില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എല്‍.എയുടെ പങ്ക് അന്വേഷിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി തേടി വിജിലന്‍സ്. മന്ത്രിയെന്ന നിലയില്‍ ഇബ്രാഹിം കുഞ്ഞ് നടത്തിയ ഇടപെടലുകള്‍ വ്യക്തമാകുന്നതിനാണ് അന്വേഷണം.

2018 ലെ അഴിമതി നിരോധന നിയമഭേദഗതി പ്രകാരമുള്ള അന്വേഷണമാണ് വിജിലന്‍സ് ഉദ്ദേശിക്കുന്നത്. കേസില്‍ പൊതുവായ അന്വേഷണവും അതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലുകളുമാണ് ഇതുവരെ നടന്നത്. ഇതിനായി ഇബ്രാഹിം കുഞ്ഞിനെ കൂടുതല്‍ ചോദ്യം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here