പാലക്കാട്: മത്തങ്ങ, ഓറഞ്ച് തുടങ്ങിയ പച്ചക്കറികളും പഴങ്ങളും വാളയാര്‍ ചെക്ക്പോസ്റ്റില്‍ കാണിക്ക നല്കി ചരക്കു വാഹന ഡ്രൈവര്‍മാര്‍. കൈക്കൂലിക്കു പുറമേയുള്ള കാണിക്ക സ്വീകരിക്കല്‍ വേഷംമാറി വന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടതോടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും കൂട്ടരും ഇറങ്ങി ഓടി.
അഞ്ചു പേരായിരുന്നു ഇന്നലെ വാളയാര്‍ ആര്.ടി.ഒ ചെക്ക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത്. വിജിലന്‍സിന്റെ പരിശോധനയില്‍ 67,000 രൂപ പിടിച്ചെടുത്തു. ഇതിനു പുറമേ ചരക്കു വാഹനങ്ങളുടെ ഡ്രൈവര്‍മാരില്‍ നിന്നു കൊണ്ടുവരുന്ന ചരക്കു കൂടി കൈക്കൂലിയായി വാങ്ങുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മത്തന്‍ ഓഫീസിലെത്തിച്ചു നല്‍കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വിജിലന്‍സിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ എ.എം.വി.ഐ കാട്ടിലേക്കാണ് ഓടിക്കയറിയതെങ്കില് മറ്റൊരു ഉദ്യോഗസ്ഥര്‍ പൊങ്ങിയത് അടുത്തുള്ള ആശുപത്രിയിലായിരുന്നു. പരിശോധന സമയത്ത് അഞ്ചു പേരായിരുന്നു ചെക്ക് പോസ്റ്റില്‍ ഉണ്ടായിരുന്നത്.