വി.എസ്. ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണം, ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടു

0
4

തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ മുന്‍മന്ത്രി വി.എസ്. ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. ഗവര്‍ണറുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറിയാണ് അന്വേഷണത്തിനു ഉത്തരവിട്ടത്.

ശിവകുമാറിനെതിരായ പരാതിയില്‍ 2016 ലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് തുടര്‍നടപടിക്ക് ഉത്തരവിട്ടിരിക്കുന്നത്. അതേസമയം, നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും പരാതി മുമ്പ് അന്വേഷിച്ച് തള്ളിയതാണെന്നും ശിവകുമാര്‍ പ്രതികരിച്ചു. കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും സര്‍ക്കാരും ഗവര്‍ണറും ഇക്കാര്യത്തില്‍ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here