വേങ്ങര: ഭൂരിപക്ഷം 23310, കെ.എന്‍.എ ഖാദര്‍ വിജയിച്ചു

0

വേങ്ങര: ഭൂരിപക്ഷം പകുതിയായി കുറഞ്ഞെങ്കിലും വേങ്ങര യു.ഡി.എഫിനൊപ്പം തന്നെ. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ 23310 വോട്ടുകള്‍ക്ക് വിജയിച്ചു. തുടക്കം മുതല്‍ ലീഡ് നിലനില്‍ത്തിയെങ്കിലും ഖാദറിന്റെ സ്‌കോറിലെ കുറവ് ലീഗിനു വിശദീകരിക്കേണ്ടതായി വരും. എസ്.ഡി.പി.ഐയുടെ മുന്നേറ്റത്തിനും വേങ്ങര വേദിയായി. അതേസമയം, ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തെ വോട്ടുപോലും നിലനിര്‍ത്താനായില്ല. നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ലീഗ് വിമതനാകട്ടെ, നോട്ടയ്ക്കും പിന്നിലാണ് ഫിനിഷ് ചെയ്തത്.

കെ.എന്‍.എ ഖാദര്‍ (യു.ഡി.എഫ്) : 65227
പി.പി. ബഷീര്‍ (എല്‍.ഡി.എഫ്): 41917
കെ.സി. നസീര്‍ (എസ്.ഡി.പി.ഐ): 8648
കെ. ജനചന്ദ്രന്‍ (ബി.ജെ.പി): 5728

updating…

 • 11-ാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ 21362 വോട്ടുകള്‍ക്കു മുന്നില്‍. ഇനി എണ്ണാനുള്ളത് 12 ബൂത്തുകള്‍ കൂടി.
 • 151 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഖാദറിന്റെ ലീഡ് 21,030 വോട്ടിന്റെ ലീഡ്. എണ്ണല്‍ അവസാന റൗണ്ടുകളിലേക്ക്.
 • ബി.ജെ.പിക്ക് മോശം പ്രകടനം, 2016 ലേതിനെക്കാള്‍ വോട്ടു കുറവ്.
 • പഴയ ലീഡ് കിട്ടിയില്ലെങ്കിലും വേങ്ങര പഞ്ചായത്തില്‍ യു.ഡി.എഫിന് 5963 വോട്ട് ലീഡ്
 • ഏഴാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറിന്റെ ലീഡ് 12688 ലീഡ്.
 • ആറാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ( 84 ബൂത്തുകള്‍) യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറിന്റെ ലീഡ് 10456 ലീഡ് .
 • 80 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഖാദറിന്റെ ഭൂരിപക്ഷം 10,000 കടന്നു.
 • ഊരകം (2573), കണ്ണമംഗലം (3392), എ.ആര്‍. നഗര്‍ (3349) പഞ്ചായത്തുകളില്‍ യു.ഡി.എഫിന് ലീഡ്.
 • നാലാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ( 56 ബൂത്തുകള്‍) യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ മുന്നില്‍ തന്നെ. 7376 ലീഡ് .
 • കെ.എന്‍.എ ഖാദറിന്റെ ലീഡ് 5539 വോട്ട്. യു.ഡി.എഫ്: 15738, എല്‍.ഡി.എഫ്: 10503. എന്‍.ഡി.എ നാലാം സ്ഥാനത്ത്.-1825
 • മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍  യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ മുന്നില്‍ തന്നെ. 5013 ലീഡ് .
 • രണ്ടു റൗണ്ട് കഴിഞ്ഞപ്പോള്‍ മുമ്പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടായിരത്തോളം വോട്ട് ഭൂരിപക്ഷത്തില്‍ കുറവ്. മൂന്നാം സ്ഥാനത്തിനായി ബി.ജെ.പിയും എസ്.ഡി.പി.ഐയും തമ്മില്‍ കടുത്ത പോരാട്ടം
 • എ.ആര്‍. നഗര്‍ പഞ്ചായത്തില്‍ 28 ബൂത്തിലെയും വോട്ടെണ്ണല്‍ പൂത്തിയായപ്പോള്‍ ലീഡ് 3197.
 • വിചാരിച്ച മുന്നേറ്റം യു.ഡി.എഫിന് ഇല്ല. 20 ബൂത്തുകളിലെ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ കെ.എന്‍.എ. ഖാദറിന്റെ ലീഡ് 2064
 • ഇടതു സ്ഥാനാര്‍ത്ഥി പി.പി. ബഷീറിന്റെ സ്വന്തം പഞ്ചായത്തിലും കെ.എന്‍.എ ഖാദറിനു ലീഡ്. ലീഡ് 741 ആയി
 • ആദ്യ ഫലസൂചനകളില്‍ യു.ഡി.എഫ് മുന്നില്‍. കെ.എന്‍.എ ഖാദര്‍ 364 വോട്ടിന്റെ ലീഡ് നേടി.
 • വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജി രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here