വേങ്ങര 71.93 ശതമാനം  പോളിംഗ്

0

വേങ്ങര: ബുധനാഴ്ച നടന്ന വേങ്ങര നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ 71.93 ശതമാനം  പോളിംഗ്. 148 ബൂത്തുകളിലായി 1,70,009 വോട്ടര്‍മാരില്‍ 122379 പേര്‍ വോട്ട് രേഖപ്പെടുത്തി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70.77 ഉം ഏപ്രിലില്‍ നടന്ന മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ 67.76 ശതമാനവുമായിരുന്നു പോളിംഗ്.

 

മലപ്പുറം: പോളിംഗ് പുരോഗമിക്കുന്നു. 12 മണിയോടെ വോട്ടിംഗ് ശതമാനം 42.67.


മലപ്പുറം: ആദ്യ രണ്ടു മണിക്കൂറുകളില്‍ 11.5 ശതമാനം പോളിംഗ്. പോളിംഗ് ശതമാനം:
ഊരകം: 12.4
വേങ്ങര: 11.5
കണ്ണമംഗലം: 10.6
പറപ്പൂര്‍: 12.6
ഒതുക്കുങ്ങള്‍: 11.4
എ.ആര്‍. നഗര്‍: 9.8


മലപ്പുറം: വേങ്ങര വിധി എഴുതുന്നു. രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് ആംരഭിച്ചു. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ്. വോട്ട് ആര്‍ക്കാണ് രേഖപ്പെടുത്തിയതെന്ന് അറിയാന്‍ കഴിയുന്ന വി വി പാറ്റ് യന്ത്രങ്ങള്‍ എല്ലാ ബൂത്തിലും ഉപയോഗിച്ചു നടക്കുന്ന സംസ്ഥാനത്തെ ആദ്യ വിധിയെഴുത്തു കൂടിയാണ് പുരോഗമിക്കുന്നത്. ആറു പേരാണ് മത്സര രംഗത്തുള്ളത്.
രാവിലെ മുതല്‍ തന്നെ ബൂത്തുകളില്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

ഒറ്റനോട്ടത്തില്‍:
വോട്ടര്‍മാര്‍: 1,70,009
സ്ത്രീകള്‍: 82,259
പുരുഷന്മാര്‍: 87,750
പ്രവാസികള്‍: 178


Loading...

LEAVE A REPLY

Please enter your comment!
Please enter your name here