അബ്ദുള്ളക്കുട്ടി അധികാരമോഹം കൊണ്ടുനടക്കുന്ന ദേശാടനപക്ഷിയെന്ന് വീക്ഷണം, മുഖപ്രസംഗം എഴുതിയത് ഇന്ദിരയെ പെണ്‍ഹിറ്റ്‌ലറെന്ന് വിളിച്ചവരെന്ന് അബ്ദുള്ളക്കുട്ടി

0

കൊച്ചി: ഫേസ്ബുക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ചു വിവാദത്തിലായ എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ ലേഖനം. അബ്ദുള്ളക്കുട്ടി അധികാരമോഹം കൊണ്ടുനടക്കുന്ന ദേശാടനപക്ഷിയാണെന്നു വീക്ഷണം മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. മഞ്ചേശ്വരം സീറ്റു കണ്ടാണ് ഭാണ്ഡക്കെട്ടുമായി ബി.ജെ.പിയിലേക്കു പോകുന്നത്.

ഇരിക്കുന്ന കൊമ്പു മുറിക്കുന്ന രീതി അബ്ദുള്ളക്കുട്ടി പണ്ടേ ശീലിച്ചതാണ്. ഇപ്പോള്‍ താമരക്കുളത്തില്‍ മുങ്ങിക്കുളിക്കാനാണ് അബ്ദുള്ളക്കുട്ടിയുടെ മോഹമെന്നും വീക്ഷണം കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ബി.ജെ.പിക്ക് മംഗളപത്രം രചിക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാനാകില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്ന അബ്ദുള്ളക്കുട്ടിക്ക് ആ മോഹം നടക്കാതെപോയതാണ് ഇപ്പോഴത്തെ കൂറുമാറ്റത്തിനു പ്രേതിപ്പിക്കുന്നത്.

അതേസമയം, ഇന്ധിരാഗാന്ധിയെ പെണ്‍ഹിറ്റ്‌ലറെന്ന് വിളിച്ചരാണ് തനിക്കെതിരെ മുഖപ്രസംഗമെഴുതിയതെന്ന് അബ്ദുള്ളകുട്ടി പ്രതികരിച്ചു. വി.എം.സുധീരന്റെ ആദര്‍ശം വെറും കാപട്യമാണെന്ന് ആരോപിച്ച അബ്ദുള്ളക്കുട്ടി തന്റെ ഫേസ്ബുക്ക്‌പോസ്റ്റ് വരികള്‍ക്കിടയിലൂടെയാണ് വായിക്കേണ്ടതെന്നും വ്യക്തമാക്കി. താന്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. ബി.ജെ.പിയിലേക്ക് പോകുന്നത് സ്വപ്‌നത്തില്‍പോലും ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here