തിരുവനന്തപുരം: എറണാകുളം കോട്ടയം ജില്ലകളില്‍ കര്‍മ്മ നിരതനായിരിക്കുമ്പോള്‍ വാവാ സുരേഷ് പാമ്പു കടിയേറ്റ് അത്യാസന്ന നിലയിലാണെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത. ഈ മാസം 21 മുതല്‍ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയവയില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയ്‌ക്കെതിരെ വാവാ സുരേഷും, വാവാ സുരേഷ് ഫാന്‍സ് അസോസിയേഷനും നിയമനടപടിക്ക്.
10 വര്‍ഷം മുമ്പ് കല്ലമ്പലത്തിനു സമീപം മൂര്‍ഖനെ പിടിക്കുന്നതിനിടയില്‍ കടിക്കുന്ന വീഡിയോ പുതിയ പോസ്റ്റായി പ്രചരിപ്പിച്ചാണ് വ്യാജ പ്രചരണം അരങ്ങേറിയത്. 21 മുതല്‍ വാര്‍ത്ത പ്രചരിച്ചു തുടങ്ങിയതോടെ വീട്ടിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെല്ലാം ആളുകള്‍ എത്താന്‍ തുടങ്ങി. വാവാ സുരേഷിന്റെയും ഒപ്പമുള്ളവരുടേയും ഫോണിലേക്ക് നിലയ്ക്കാതെ വിളികളും. ഈ സാഹചര്യത്തിലാണ് നിയമ നടപടി സ്വീകരിച്ചതെന്ന് വാവാ സുരേഷ് വ്യക്തമാക്കി.
സൈബര്‍ സെല്ലിനെയും പോലീസിനെയും കാര്യങ്ങള്‍ ധരിപ്പിച്ചു. രേഖാമൂലം ഉടന്‍ പരാതി നല്‍കും. ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തന്റെ നാശമാണ് ഇവരുടെ ലക്ഷ്യമെന്നും വാവാ സുരേഷ് ആരോപിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here