വരാപ്പുഴ കസ്റ്റഡി മരണം: അന്വേഷത്തെ വിമര്‍ശിച്ച് മനുഷ്യാവകാശ കമ്മിഷന്‍, ദീപക്കിന് ജാമ്യം നിഷേധിച്ച് കോടതി

0

തിരുവനന്തപുരം/കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അന്വേഷണത്തെ വിമര്‍ശിച്ച് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പി. മോഹന്‍ദാസ്. കേസില്‍ ആരോപണം നേരിടുന്ന റൂറല്‍ എസ്.പി എ.വി. ജോര്‍ജിനെ പോലീസ് അക്കാദമിയിലേക്ക് മാറ്റിയതിനെയും കമ്മിഷന്‍ വിമര്‍ശിച്ചു. ഇത്തരം ഉദ്യോഗസ്ഥര്‍ സേനയെ പരിശീലിപ്പിക്കുന്നത് കൂടുതല്‍ പോലീസുകാരെ കൂടുതല്‍ കുഴപ്പത്തിലെത്തിക്കും. അന്വേഷണം മറ്റേതെങ്കിലും ഏജന്‍സി ഏറ്റെടുക്കണം. പറവൂര്‍ സി.ഐക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാവില്ലെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
അതേസമയം, കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ എസ്.ഐ. ജി.എസ്. ദീപക്കിന്റെ ജാമ്യാപേക്ഷ പറവൂര്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസ് ഏറെ ഗൗരവമേറിയതാണെന്ന് നിരീക്ഷിച്ചാണ് നടപടി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here