വരാപ്പുഴ: എ.വി. ജോര്‍ജിന് സസ്‌പെന്‍ഷന്‍, വകുപ്പുതല അന്വേഷണം

0

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ സസ്‌പെന്‍ഷന്‍ഡ് ചെയ്തു. ജോര്‍ജിനെതിരെ വകുപ്പുതല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു.

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ജോര്‍ജിന് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അന്വേഷണ സംഘം സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. എസ്.പിക്ക് കീഴിലുള്ള ആര്‍ടിഎഫിന്റെ പ്രവര്‍ത്തനം ഡി.ജി.പിയുടെ അനുമതി ഇല്ലാതെയായിരുന്നു.

ആര്‍.ടി.എഫിന്റെ രൂപീകരണം തന്നെ നിയമവിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പല കേസുകളിലും ആര്‍.ടി.എഫിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നേരത്തെ വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എ.വി ജോര്‍ജിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

നേരത്തെ ശ്രീജിത്തിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി റജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് പരിഗണിച്ചില്ലെന്ന റൂറല്‍എസ്പിയുടെ പരാതിയിലായിരുന്നു അന്വേഷണം . കസ്റ്റഡി കൊലപാതകകേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാരും ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖിലയും ഹൈക്കോടതിയില്‍ നിലപാടെടുത്തിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here