വരാപ്പുഴ: പ്രതിപക്ഷ ബഹളത്തില്‍ സഭ ഇന്നത്തേക്കു പിരിഞ്ഞു

0

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റി മരണത്തില്‍ അന്വേഷണം സ്തംഭിച്ചതു ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ അടിയന്തര പ്രമേയം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ ബഹളം. സഭ ഇന്നത്തേക്കു പിരിഞ്ഞു.

കേസില യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടുന്ന സാഹചര്യം ചര്‍ച്ചയ്‌ക്കെടുക്കണമെന്ന അടിയന്തരപ്രമേയത്തിന് വി.ഡി. സതീശനാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ നോട്ടീസ് പരിഗണിക്കാനാവില്ലെന്നും വിഷയം നിലവില്‍ കോടതിയുടെ പരിഗണനയിലാണെന്നും സ്പീക്കര്‍ നിപപാട് സ്വീകരിച്ചു. സ്പീക്കറുടെ ഡയസിനു മുകളില്‍ കറുത്ത ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചു. സഭ സ്തംഭിച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പിന്നീട് വീണ്ടും ചേര്‍ന്നയുടനെ ഇന്നത്തേക്കു പിരിഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here