വനിതാ മതിലിന് ആലപ്പുഴയില്‍ ചെന്നിത്തല രക്ഷാധികാരി, പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ്, സര്‍ക്കാര്‍ പണം ഉപയോഗിക്കില്ലെന്ന് പിണറായി

0
22

ആലപ്പുഴ: വനിതാ മതിലിന്റെ ആലപ്പുഴയിലെ മുഖ്യരക്ഷാധികാരിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേര് ഉള്‍പ്പെടുത്തി. മന്ത്രി തോമസ് ഐസകിന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി ചെന്നിത്തല രംഗത്ത്.

ഹരിപ്പാട് എംഎല്‍എ എന്ന നിലയിലാണ് സ്ഥാനം നല്‍കിയതെന്നും ജില്ലാ കളക്ടര്‍ വിശദീകരിച്ചു. അതേസമയം യോഗത്തിന് പോലും ക്ഷണിക്കാതെ രക്ഷാധികാരിയാക്കിയത് മര്യാദകേടാണെന്ന് ചെന്നിത്തല പ്രതികരിച്ചു. ജില്ലാ കലക്ടറെ വിളിച്ച് പ്രതിഷേധം അറിയിക്കുകയും ചെയ്തു.

അതേസമയം, വനിതാ മതിലിനായി സര്‍ക്കാരിന്റെ പണം വിനിയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിവാര പരിപാടിയില്‍ പ്രതികരിച്ചു. വനിതാമതില്‍ എന്നത് സാമൂഹ്യസംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന മുന്നേറ്റമാണ്. സര്‍ക്കാര്‍ ഈ ആശയത്തോടൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here