തിരുവനന്തപുരം: സംസ്ഥാനത്ത് കടല്‍ക്ഷോഭം അതിരൂക്ഷമായി തുടരുന്നു. വിള്ളലുണ്ടായതോടെ വലിയതുറ കടല്‍പ്പാലം ചരിഞ്ഞു. കോവളം, ശംഖുംമുഖം, അഞ്ചുതെങ്ങ് മേഖലകളിലും കടലാക്രമണം രൂക്ഷമാണ്.

പുലര്‍ച്ചെ മൂന്നരയോടെ പാലത്തില്‍ വലിയ ശബ്ദം കേള്‍ക്കുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഒരുഭാഗം കടലിലേക്ക് താന്നു നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് പാലത്തിലേക്കുള്ള പ്രവേശനം പൂര്‍ണ്ണായും തടഞ്ഞു. ഗോറ്റു പൂട്ടി പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here