പാലക്കാട്: വാളയാറിലെ സഹോദരികളുടെ മരണത്തില്‍ പുനരന്വേഷണത്തിനുള്ള പ്രതിഷേധം ശക്തമാകുന്നു. ബി.ജെ.പിയുടെ 100 മണിക്കൂര്‍ ഉപവാസം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. പെണ്‍കുട്ടികളുടെ സഹോനരന്റെ ജീവനും ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി കുടുംബം രംഗത്തെത്തി.

കുട്ടി താമസിക്കുന്ന ഹോസ്റ്റലില്‍ പുലര്‍ച്ചെ രണ്ടു പേര്‍ എത്തി വാളയാറില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ സഹോദരനെ തിരക്കിയെന്ന് ബന്ധുക്കള്‍ പറയുന്നു. ബൈക്കിലെത്തിയവര്‍ സെക്യൂരിറ്റിയോടാണ് അന്വേഷണം നടത്തിയത്.

പീഡനത്തെ തുടര്‍ന്ന് 2017 ജനുവരി പതിമൂന്നിന് പതിനൊന്നു വയസുകാരിയെയും മാര്‍ച്ച് നാലിന് ഒമ്പതു വയസുകാരിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇളയ സഹോദരനെ ശിശുക്ഷേമ സമിതിയുടെ മേല്‍നോട്ടത്തിലുള്ള ഹോസ്റ്റലിലേക്കു മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here