രണ്ടു ഡോസ് കുത്തിവയ്പ്പ് എടുത്ത മെഡിക്കല്‍ കോളജിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ 16 ശതമാനം പേര്‍ക്ക് രോഗബാധയുണ്ടായി

കോഴിക്കോട്: കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചശേഷവും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ 16 ശതമാനം പേര്‍ക്ക് രോഗബാധയുണ്ടായി. എന്നാല്‍, ആര്‍ക്കും തന്നെ തീവ്രപരിചരണം ആവശ്യമായി വന്നിട്ടില്ലെന്ന് പഠനം കണ്ടെത്തി.

ദക്ഷിണേന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ വാക്‌സിനേഷനു ശേഷമുള്ള രോഗവ്യാപനം കണ്ടെത്താന്‍ നടത്തിയ പഠനമാണ് പുറത്തു വന്നിട്ടുള്ളത്. കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫ. ടി. ജയകൃഷ്ണന്‍, ജൂനിയര്‍ റെസിഡന്റ് ഡോ. ആദ്ര മെറിന്‍ ജോര്‍ജ് എന്നിവരാണ് പഠനം നടത്തിയത്. ഫെബ്രുവരി 27 മുതല്‍ ജൂണ്‍ 27വരെയുള്ള സമയത്താണ് പഠനം നടത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here