യു.പിയെ കളിയാക്കിയ കേരളത്തിന് കോവിഡ് നിയന്ത്രിക്കാൻ സാധിക്കുന്നില്ലെന്ന് യോഗി, സുരേന്ദ്രന്റെ യാത്ര തുടങ്ങി

കാസർകോട്: കേന്ദ്ര സർക്കാർ പദ്ധതികൾ പേരു മാറ്റി ​കൈയടി നേടാനാണ് കേരള മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പി സംസ്ഥാന അ‌ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര കാസർകോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അ‌ദ്ദേഹം.

ഉത്തർപ്രദേശ് സർക്കാർ നടപ്പാക്കിയതുപോലുള്ള, ലൗ ജിഹാദിനെതിരായ ശക്തമായ നിയമനിർമ്മാണം സംസ്ഥാന സർക്കാരിനു സാധിച്ചിട്ടില്ല. എന്നാൽ, ഉത്തർപ്രദേശ് ഇക്കാര്യത്തിൽ നിയമം കൊണ്ടുവന്നു. കേരളത്തിലെ മുന്നണികളും സർക്കാരും ജനങ്ങളുടെ വികാരങ്ങൾ വച്ചു കളിക്കുകയാണ്. ശബരിമല സ്ത്രീപ്രവേശനം അ‌തിന്നൊ ഒരു ഉദാഹരണമാണ്. ജനവികാരം തള്ളിക്കളയുകയും സംഘടനങ്ങളി​ലൂടെ അ‌രാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. കേരളത്തിൽ കോറോണ വ്യാപനം നിയന്തിക്കാൻ സാധിക്കാത്തതിനെയും യോഗി വിമർശിച്ചു. യു.പിയിൽ കോവിധ് തടയാൻ സാധിച്ചത് കേന്ദ്രസർക്കാരിന്റെ പിന്തുണ ഉള്ളതുകൊണ്ടാണ്. ഇന്ന് ലോകം മുഴുവൻ കേരള സർക്കാരിന്റെ പരാജയം കണ്ടു ചിരിക്കുന്നു.

യോഗി ആദിത്യനാഥിൽ നിന്ന് പതാക ഏറ്റുവാങ്ങിക്കൊണ്ട് കെ. സുരേന്ദ്രൻ കേരള വിജയ യാത്ര ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here