നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, മരണം 12

0

കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ മരണം 12 ലെത്തി. നുസ്രത്ത്, മകള്‍ റിന്‍ഷ ഷെറിന്‍, റിംഷ മെഹറിന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

കാണാതായ മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണ്. ജെ.സി.ബി ഉപയോഗിച്ച് മണ്ണുമാറ്റിയും പാറകള്‍ പൊട്ടിച്ചുമാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. കരിഞ്ചോലമലയുടെ ചെരിവിലുള്ള അഞ്ചു വീടുകളില്‍ കരിഞ്ചോല ഹസന്‍, ഉമ്മിണി അബ്ദുറഹിമാന്‍, കരിഞ്ചോല അബ്ദുല്‍ സലിം, കക്കാട് ഈര്‍ച്ച അബ്ദുറഹിമാന്‍, കൊടശ്ശേരിപൊയില്‍ പ്രസാദ് എന്നിവരുടെ വീടുകളാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here