ഇരയ്‌ക്കൊപ്പമല്ല, അറസ്റ്റ് ചട്ടങ്ങള്‍ പാലിച്ചുമല്ലെന്ന് വിദഗ്ധര്‍, ഇത് ആഭ്യന്തരനെ അടിക്കാന്‍ അങ്ങോട്ടു കൊടുക്കുന്ന വടി

0

പ്രതിപോലുമല്ലാത്ത നിരപരാധിയെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചുകൊന്നു, തട്ടിക്കൊണ്ടുപോകാന്‍ എത്തിയ സംഘത്തിന് എല്ലാവിധ ഒത്താശയും ഒരുക്കി, ഒടുവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പുറത്തുപറഞ്ഞ തീയേറ്റര്‍ ഉടമയെ അഴിക്കുള്ളലാക്കി…. ഇരയ്‌ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണ് കേരളാ പോലീസെന്ന് ആവര്‍ത്തിച്ചു പറയുന്ന രീതിയിലേക്കാണ് ഓരോ ദിവസത്തെയും നടപടികള്‍.

കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം തടയല്‍ നിയമപ്രകാരം വിവരം കൈമാറുന്ന വ്യക്തികള്‍ക്ക് ഉറപ്പാക്കേണ്ട സംരക്ഷണം പോലീസ് തീയേറ്റര്‍ ഉടമയ്ക്ക് നിഷേധിച്ചത് ഉയര്‍ത്തുത് അമ്പരപ്പല്ല, ഞെട്ടലാണ്. പോസ്‌കോ നിയമപ്രകാരം സ്‌പെഷല്‍ ജുവനൈല്‍ പോലീസിനോ ലോക്കല്‍ പോലീസിനോ വിവരം കൈമാറണമെന്ന ചട്ടം പാലിക്കാത്തതിനാണ് അറസ്റ്റ്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സ്വതന്ത്ര ഏജന്‍സി ചൈല്‍ഡ് ലൈന്‍ ഫൗണ്ടേനെയാണ് ഉടമ ആദ്യം വിവരം അറിയിച്ചത്. എന്നാല്‍, ചൈല്‍ഡ് ലൈനിനെ വിവരം അറിയിക്കുകയും നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ അവര്‍ക്ക് കൈമാറുകയും ചെയ്തതോടെ വിവരം നിയമപരമായി റിപ്പോര്‍ട്ട് ചെയ്യാനുള്ള ബാധ്യത ഉടമ പുര്‍ത്തിയാക്കിയിട്ടുണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരമൊരു അറസ്റ്റില്‍ പാലിക്കേണ്ട കാര്യങ്ങള്‍ പാലിച്ചിട്ടില്ലെന്നും വിമര്‍ശനം ഉയരുന്നു. ഒരു ഡസനിലേറെ തവണയാണ് തീയേറ്റര്‍ ഉടമയെയും ജീവനക്കാരെയും പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. പോസ്‌കോ നിയമത്തിലെ 19(1) ഡി, സെക്ഷന്‍ 25 എ്ന്നീ വകുപ്പുകള്‍ പ്രകാരമാണ് തീയേറ്റര്‍ ഉടമ സതീഷിനെ അറസ്റ്റ് ചെയ്തത്. ഈ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്യണമെ്ങ്കില്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. വാറണ്ടും വേണം. അതേസമയം, ചൈല്‍ഡ് ലൈന്‍ വിവരം അറിയിച്ചിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്ന ഗുരുതര കുറ്റം മറച്ചുവയ്ക്കപ്പെടുന്നതിലും പ്രതിഷേധം ഉയരുന്നു.

ഒരു സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ അതുമൂടിവയ്ക്കാന്‍ പ്രേരിപ്പിക്കുന്ന നടപടിയുടെ പേരില്‍ ഇപ്പോള്‍ സര്‍ക്കാരും പ്രതികൂട്ടിലാവുകയാണ്. വനിതാ കമ്മിഷന്‍ അടക്കം പോലീസ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തി. പോലീസ് വീഴ്ചകളില്‍ ഏറെ വിമര്‍ശനം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ അടിക്കാന്‍ ഒരു വടികൂടി സമ്മാനിക്കുതാണ് എടപ്പാള്‍ സംഭവം. അറസ്റ്റ് നിയമപരമാണോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി. വിഷയത്തില്‍ മുഖ്യമന്ത്രി ഡി.ജി.പിയെ അതൃപ്തി അറിയിക്കുകയും റിപ്പോര്‍ട്ട് തേടുകയും ചെയ്തു. സ്ഥലം എസ്.പിയും റേഞ്ച് ഐ.ജിയും ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡി.ജി.പി നിര്‍ദേശിച്ചിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here