നായയെ അജ്ഞാതര്‍ കല്ലെറിഞ്ഞുവെന്ന് എ.ഡി.ജി.പി, കേസെടുത്ത് പേരൂര്‍ക്കട പോലീസ്

0

തിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ് കുമാറിന്റെ നായയെ കല്ലെറിഞ്ഞ അജ്ഞാതര്‍ക്കെതിരെ പൊലിസ് കേസ്. എ.ഡി.ജി.പിയുടെ പരാതിയില്‍ പേരൂര്‍ക്കട പൊലിസാണ് കേസെടുത്തത്. ബുധനാഴ്ച്ച രാവിലെ ആരോ നായയെ കല്ലെറിഞ്ഞുവെന്നാണ് പരാതി. മൃഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമം അനുസരിച്ചാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

എ.ഡി.ജി.പിയുടെ മകള്‍ പൊലിസ് ഡ്രൈവര്‍ ഗവാസ്‌കറിനെ മര്‍ദ്ദിച്ചെന്ന കോസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നില നില്‍ക്കുന്നതിനിടെയാണ് സംഭവം. പിന്നീട് ഗവാസ്‌കറിനെതിരെ എ.ഡി.ജി.പിയുടെ മകളും പിന്നീട് എ.ഡി.ജി.പിയും പരാതി നല്‍കി. എന്നാല്‍ ഇതില്‍ ഗവാസ്‌ക്കറെ അറസ്റ്റു ചെയ്യുന്നത് അടുത്ത മാസം നാലുവരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. ഇതിനു പിന്നാലെയാണ് എ.ഡി.ജി.പിയുടെ പുതിയ പരാതി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here