തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാലുടെ പരീക്ഷാ ഹാളുകളില്‍ വാച്ചിനും ആഭരണങ്ങള്‍ക്കും വിലക്ക്. അടുത്ത പരീക്ഷ മുതല്‍ നടപടി കര്‍ശനമായി പാലിക്കാന്‍ കോളേജുകള്‍ക്കു സര്‍വകലാശാല നിര്‍ദേശം നല്‍കും.

പരീക്ഷാഹാളില്‍ കോളേജുകള്‍ തന്നെ ക്ലോക്ക് സ്ഥാപിക്കണമെന്നും നിര്‍ദേശിക്കും. ഇന്‍സ്ട്രുമെന്റ് ബോക്‌സും വലുപ്പമുള്ള മാല, വള, മോതിരം തുടങ്ങിയ ആഭരണങ്ങളും ഹാളില്‍ അനുവദിക്കില്ല. ബോള്‍ പോയന്റ് പേനമാത്രം അനുവദിക്കും. കഴിയുന്നതും കോളേജുകള്‍ തന്നെ പേന വാങ്ങി നല്‍കണമെന്നാണ് സര്‍വകലാശാല നിര്‍ദേശിക്കുന്നത്. എന്നാല്‍, വിദ്യാര്‍ഥികളുടെ ദേഹപരിശോധന നടത്തണമെന്ന ശിപാര്‍ശ ഉടന്‍ നടപ്പാക്കില്ല.

മെഡിക്കല്‍ കോളേജുകളില്‍ കൂട്ടക്കോപ്പിയടി നടന്നുവെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. തിരുവനന്തപുരം എസ്.യു.ടി., വര്‍ക്കല എസ്.ആര്‍., കൊല്ലം അസീസിയ, പെരിന്തല്‍മണ്ണ എം.ഇ.എസ്. എന്നിവയാണ് കോപ്പിയടി നടന്നുവെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here