യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റിലില്‍ പോലീസ് റെയ്ഡ്, അഞ്ച് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

0
1

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റല്‍ വളപ്പില്‍ പോലീസിന്റെ പരിശോധന. ഡി.സി.പിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ അഞ്ചു വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തെന്നാണ് വിവരം.

കെ.എസ്.യു. നേതാവിന് ഹോസ്റ്റലില്‍ മര്‍ദ്ദനമേല്‍ക്കുകയും തുടര്‍ന്ന് കെ.എസ്.യു. – എസ്.എഫ്.ഐ സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു. യൂണിവേഴ്‌സിറ്റി കോളജിനു മുന്നില്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റിനടക്കം പരുക്കേറ്റിരുന്നു. തുടര്‍ന്നു രജിസ്റ്റര്‍ ചെയ്ത കേസില്‍ ആരെയും അറസ്റ്റു ചെയ്യാതിരുന്നതിനെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് പോലീസ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here