യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ- കെ.എസ്.യു. സംഘര്‍ഷം, കല്ലേറ്, റോഡ് ഉപരോധം

0
29

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിനു മുന്നില്‍ എസ്.എഫ്.ഐ കെ.എസ്.യു സംഘര്‍ഷം. മണിക്കൂറുകള്‍ നീണ്ടു നിന്ന റോഡ് ഉപരോധം എസ്.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തശേഷം കെ.എസ്.യു. പ്രവര്‍ത്തകര്‍ അവസാനിപ്പിച്ചു. അക്രമസംഭവങ്ങളില്‍ അടിയന്തരനടപടി സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അല്ലാത്തപക്ഷം ശക്തമായ വീണ്ടും സമരത്തിനിറങ്ങുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

വൈകുന്നേരം കോളജിന്റെ പ്രധാന കവാടത്തില്‍ ഉടലെടുത്ത സംഘര്‍ഷം കല്ലേറിലേക്കും റോഡ് ഉപരോധത്തിലേക്കും നീങ്ങുകയായിരുന്നു. സ്ഥലത്തെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും കെ.എസ്.യുകാര്‍ക്കൊപ്പം റോഡ് ഉപരോധിച്ചു.

സംഘര്‍ഷത്തില്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനടക്കം പരുക്കേറ്റിരുന്നു. ബുധനാഴ്ച രാത്രി യൂണിവേഴ്‌സിറ്റി കോളജില്‍ കെ.എസ്.യു. പ്രവര്‍ത്തകനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച കെ.എസ്.യു. വെള്ളിയാഴ്ച നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ കെ.എസ്.യു. പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നു. ഇതന്വേഷിക്കാനായി കെ.എം. അഭിജിത്തിന്റെ നേതൃത്വത്തില്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ പ്രകടനമായി യൂണിവേഴ്‌സിറ്റി കോളജിലെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here