കൊച്ചി | പി.ടി. തോമസിന്റെ പകരക്കാരനായി, തൃക്കാക്കരയുടെ ശബ്ദമായി ഉമാ തോമസ് നിയമസഭയിലേക്ക്. ഒരുമാസം നീണ്ട വീറും വാശിയുമേറിയ പോരാട്ടത്തില്‍, തൃക്കാക്കരക്കാര്‍ പി.ടിക്കു പകരമായി മനസിലേറ്റിയതു ഭാര്യ ഉമാ തോമസിനെ തന്നെയാണെന്നു വ്യക്തമാക്കുന്നതാണ് ഇരുപത്തയ്യായിരത്തിലധികം വോട്ടിന്റെ ചരിത്ര ഭൂരിപക്ഷം.
25,015 വോട്ടുകളുടെ ലീഡെന്നത് മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ്. ഉമാ തോമസ് തിരുവനന്തപുരത്തേക്കു വണ്ടി കയറുമ്പോള്‍ വലിയ പരാജയത്തിന്റെ ഉത്തരം തേടുകയാണ് എല്‍.ഡി.എഫ്. ബി.ജെ.പിക്കും വലിയ വോട്ടുചേര്‍ച്ച നേരിടേണ്ടി വന്നു.
മഹാരാജാസ് കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോസ്റ്റല്‍ വോട്ടുമുതല്‍ അവസാനം വരെ ഒരിക്കല്‍ പോലും ഉമ പിന്നില്‍ പോയില്ല.
പന്ത്രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍…
ഉമാ തോമസ് 72767
ജോ ജോസഫ് 47752
എ എന്‍ രാധാകൃഷ്ണന് 12955
അനില്‍ നായര്‍ 100
ജോമോന് ജോസഫ് 384
സി പി ദിലീപ് നായര്‍ 36
ബോസ്കോ കളമശേരി 136
മന്മഥന് 101
നോട്ട 1111