കൊച്ചിയില്‍ പോരു മുറുകുന്നു, സൗമിനിക്കെതിരെ വനിതാ അംഗങ്ങള്‍ പരസ്യമായി രംഗത്ത്

0
19

കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ പോരു കനക്കുന്നു. സൗമിനി ജെയിന്‍ മേയര്‍ സ്ഥാാനം ഒഴിയണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വി.കെ. മിനിമോളുടെ നേതൃത്വത്തില്‍ ആറു വനിതാ കൗണ്‍സിലര്‍മാര്‍ മാധ്യമങ്ങളെ കണ്ടു. ഒഴിഞ്ഞില്ലെങ്കില്‍ ഇക്കാര്യം കെ.പി.സി.സിയില്‍ നേരിട്ടു ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവിനെ കാണുമെന്നും അവര്‍ വ്യക്തമാക്കി.

രണ്ടര വര്‍ഷത്തിനുശേഷം അധ്യക്ഷ പദത്തിലുള്ളവര്‍ ഒഴിയണമെന്നാണ് മുന്‍ ധാരണ. രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ മകളുടെ വിവാഹമായതിനാല്‍ അതു കഴിഞ്ഞു സ്ഥാനം ഒഴിയാമെന്ന് മേയര്‍ നിലപാടെടുത്തു. പിന്നാലെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പും പാര്‍ലമെന്റ് തെരഞ്ഞെടുപ്പും വന്നു. അതിനാല്‍ പെട്ടെന്നൊരു സ്ഥാനമാറ്റം ഗുണമാകില്ലെന്ന വിശദീകരണം അംഗീകരിച്ചു. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും മേയര്‍ മാറുന്നതിന് വിമുഖത കാണിക്കുകയാണെന്ന് വി.കെ. മിനിമോള്‍ പറഞ്ഞു.

മേയര്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ് മാറാനാവശ്യപ്പെടുന്നതെന്ന ആരോപണം തള്ളിയ വനിതാ അംഗങ്ങള്‍ മുന്‍ധാരണ പ്രകാരമാണ് ആവശ്യം ഉന്നയിക്കുന്നതെന്നും വ്യക്തമാക്കി. എന്നാല്‍, മേയറെ മാറ്റുന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.

കെ.പി.സി.സി. രാഷ്‌ക്രീയകാര്യ സമിതി വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനമെടുക്കാന്‍ പ്രസിഡന്റ് മുല്ലപ്പള്ളിയെ ചുമതലപ്പെടുത്തുകയായിരുന്നു. വി.എം. സുധീരന്‍, എം.എം.ഹസന്‍, കെ.വി. തോമസ് തുടങ്ങിയവര്‍ മേയര്‍ മാറേണ്ടതില്ലെന്ന നിലപാടിലാണ്. വിഷയത്തില്‍ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നാണ് മുല്ലപ്പള്ളി രാഷ്ട്രീയകാര്യ സമിതിയെ അറിയിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here