തൊടുപുഴ നഗരസഭാ ഭരണം യു.ഡി.എഫിന് നഷ്ടമായി, എല്‍.ഡി.എഫിലെ മിനി മധു ചെയര്‍പേഴ്‌സണ്‍

0

തൊടുപുഴ: തൊടുപുഴ നഗരസഭാ ഭരണം യു.ഡി.എഫിന് നഷ്ടമായി. എല്‍.ഡി.എഫിലെ മിനി മധു ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫ്-യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യവോട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് മിനി മധു വിജയിച്ചത്.  35 അംഗ കൗണ്‍സിലില്‍ എല്‍.ഡി.എഫ് 13, യു.ഡി.എഫ് 14, ബി.ജെ.പി 8 എന്നിങ്ങനെയാണ് സീറ്റ്‌ നില. ബി.ജെ.പി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. യു.ഡി.എഫിലെ നിലവിലെ വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍ നായരുടെ വോട്ട് അസാധുവായി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here