തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് തര്‍ക്കത്തിനൊടുവില്‍ ജോസ് പക്ഷം മുന്നണിക്കു പുറത്ത്. മുന്നണി നേതൃത്വത്തെ തള്ളിയ ജോസ് കെ. മാണി പക്ഷത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയെന്ന് കണ്‍വീനര്‍ ബെന്നി ബെഹന്നാന് പറഞ്ഞു.
യു.ഡി.എഫ് തീരുമാന പ്രകാരം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ ജോസ് വിഭാഗം തയ്യാറാകാതിതുന്നതിനെ തുടര്‍ന്നാണ് യു.ഡി.എഫ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. എല്ലാ മാന്യതയും നല്കി പല തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ജോസ് വിഭാഗം ധാരണ പാലിച്ചില്ലെന്നു യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന് പറഞ്ഞു. ജോസ് വിഭാഗം യു.ഡി.എഫ് നേതൃത്വത്തിന്റെ തീരുമാനം ധിക്കരിച്ചു. അവര്‍ക്ക് മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ബെന്നി കൂട്ടിച്ചേര്‍ത്തു.
നടപടി ഏകപക്ഷീയമാണെന്നാണ് ജോസ് വിഭാഗത്തിന്റെ പ്രതികരണം. യു.ഡി.എഫ് തീരുമാനം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച വൈകുന്നേരം ജോസ് വിഭാഗം അടിയന്തര യോഗം ചേരും.