തൃപ്പൂണിത്തറ: ഭാര്യയെ കൊലപ്പെടുത്തിയശേഷം കാമുകിയുമായി ഭര്‍ത്താവ് പ്രേംകുമാര്‍ തുടങ്ങിയ ജീവിതത്തിന്റെ ആദ്യ രണ്ടു മാസത്തിനുള്ളില്‍ തന്നെ പ്രശ്‌നങ്ങള്‍ ഉടലെടുത്തുവെന്ന് അന്വേഷണ സംഘം. പ്രേംകുമാര്‍ തന്നെ അപായപ്പെടുത്തുമെന്ന് സുനിത ഭയപ്പെട്ടിരുന്നു.

സുനിത ഹൈദ്രാബാദിലേക്കും പ്രേംകുമാര്‍ ഗള്‍ഫിലേക്കും കടക്കാനും ആലോചിച്ചിരുന്നു. കൊലപാതകത്തിനുശേഷം പ്രേംകുമാര്‍ പരിഭ്രമത്തിലായിരുന്നു. പോലീസ് കസ്റ്റഡിയിലായപ്പോള്‍ തലയില്‍ നിന്നു വലിയൊരു ഭാരമൊഴിഞ്ഞുവെന്നാണ് പ്രേംകുമാര്‍ പറഞ്ഞത്. പോലീസ് സ്‌റ്റേഷനിലോ കോടതിയിലോ ഹാജരാക്കുമ്പോഴും പ്രതികള്‍ കുറ്റബോധമോ വിഷമമോ ഇല്ലാതെയാണ് നിന്നത്.

മുന്‍ ബന്ധത്തിലുള്ള മകനെ കസില്‍ എന്നു പറഞ്ഞാണ് വിദ്യ പരിചയപ്പെടുത്തിയതെന്നും വര്‍ഷങ്ങളോളം മറച്ചുവച്ച സത്യം പിന്നീട് അറിഞ്ഞപ്പോള്‍ മാനസികമായി തകര്‍ന്നുവെന്നും ഇതു വൈരാഗ്യത്തിനു കാരണമായെന്നുമാണ് പ്രോംകുമാര്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഒരു മകളുള്ള കാര്യം മാമ്രമാണ് വിദ്യ പ്രേംകുമാറിനെ അറിയിച്ചിട്ടുള്ളത്. സുനിതയുടെ ഭര്‍ത്താവും മക്കളും ഹൈദരാബാദിലാണ്.

ഭര്‍ത്താവിനൊപ്പം ജീവിതം തുടങ്ങിയ സുനിതയോടൊപ്പം

LEAVE A REPLY

Please enter your comment!
Please enter your name here