പോലീസ് അഭിഭാഷക ഏറ്റുമുട്ടല്‍: രണ്ട് ഐ.പി.എസുകാരുടെ കസേര തെറിച്ചു

0
26

ഡല്‍ഹി: തിസ് ഹസാരി കോടതി പരിസരത്തുണ്ടായ പോലീസ് അഭിഭാഷക ഏറ്റുമുട്ടലില്‍ രണ്ട് ഐ.പി.എസുകാര്‍ക്ക് സ്ഥലംമാറ്റം. സ്‌പെഷല്‍ കമ്മിഷണര്‍ സഞ്ജയ് സിംഗിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായും, അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ഹരേന്ദര്‍ കുമാര്‍ സിംഗിനെ റെയില്‍വേയിലേക്കുമാണ് മാറ്റിയത്.

സംഘര്‍ഷത്തില്‍ സ്വമേധയാ കേസെടുത്ത കോടതി ഇവരെ സ്ഥലംമാറ്റാന്‍ നിര്‍ദേശിച്ചിരുന്നു. ശനിയാഴ്ച തിസ് ഹസാരി കോടതി വളപ്പില്‍ അഭിഭാഷകരുമായുള്ള ഏറ്റുമുട്ടലില്‍ ഇരുപതോളം പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. ജില്ലാ കോടതികള്‍ പ്രവര്‍ത്തിക്കുന്ന തിസ് ഹസാരി കോടതി സമുച്ചയത്തിന് വെളിയില്‍ നവംബര്‍ രണ്ടിനാണ് സംഘര്‍ഷത്തിന് കാരണമായ സംഭവം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here