ഓച്ചിറയില്‍ തട്ടിക്കൊണ്ടുപോയ 14 കാരിയുമായി പ്രതി ബംഗളൂരുവിലേക്കു കടന്നു

0

കൊല്ലം: മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയശേഷം തട്ടിക്കൊണ്ടുപോയ പതിനാലുകാരിയുമായി പ്രതി ബംഗളൂരുവിലേക്കു കടന്നു. തട്ടിക്കൊണ്ടുപോകാന്‍ സഹായിച്ച പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി.

പെണ്‍കുട്ടിയുമായി ബംഗളൂരിവിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തതിന്റെ വിശദാംശങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് നാലംഗ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് നാല് പേര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ടാഴ്ച മുമ്പ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതായും അന്ന് പോലീസ് ഇടപെട്ട് തിരിച്ചെത്തിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here