എ.എസ്.ഐയെ ഡ്യൂട്ടിക്കിടെ വെടിവച്ചു കൊന്നു, കളിയിക്കാവിളയില്‍ നിന്നുളള ദൃശ്യങ്ങള്‍ പുറത്ത്

0
23

തിരുവനന്തപുരം: കളിയിക്കാവിളയില്‍ പോലീസുകാരനെ വെടിവച്ചു കൊലപ്പെടുത്തിയ രണ്ടംഗ സംഘം ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്. അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ ഡ്യൂട്ടി നോക്കുകയായിരുന്ന കളിയിക്കാവിള സ്‌റ്റേഷനിലെ എ.എസ്.ശഎ വില്‍സനെയാണ് രണ്ടംഗ സംഘം കൊലപ്പെടുത്തിയത്.

ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് വെടിവയ്പ്പുണ്ടായത്. റോഡിലൂടെ നടന്നുവന്ന സംഘം നാലു തവണ വെടിയുതിര്‍ക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ഓടി വാഹനത്തില്‍ കയറി രക്ഷപെട്ടു. വില്‍സനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കന്യാകുമാരി കലക്ടര്‍, എസ്.പി മറ്റു ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തീവ്രവാദ ബന്ധമുള്ള രണ്ടുപേരാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. കന്യാകുമാരി സ്വദേശികളായ തൗഫീക് (27), അബ്ദുള്‍ ഷമീം (29) എന്നിവരെയാണ് പോലീസ് തിരയുന്നത്. പ്രതികള്‍ കേരളത്തിലേക്കു കടന്നുവെന്ന സംശയത്തില്‍ കേരള പോലീസും അന്വേഷണം ഊര്‍ജ്ജിതമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here