മാവോയിസ്റ്റ് ബന്ധം: രണ്ട് സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു, യു.എ.പി.എ ചുമത്തിയത് ഐ.ജി. അന്വേഷിക്കും

0
20

കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്തതിന് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥികളായ കോഴിക്കോട് സ്വദേശി അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇരുവര്‍ക്കുമെതിരെ പന്തീരാങ്കാവ് പോലീസ് യു.എ.പി.എ ചുമത്തി.

പന്തീരാങ്കാവില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത് മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ ഇവരില്‍നിന്ന് കണ്ടെടുത്തുവെന്ന് പോലീസ് പറയുന്നു. ഒരാള്‍ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ഥിയും മറ്റയാള്‍ മാധ്യമ വിദ്യാര്‍ത്ഥിയുമാണ്. മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള ലഘുലേഖകള്‍ വിതരണം ചെയ്തതിനിടെയാണ് അറസ്‌റ്റെന്നാണ് പോലീസ് നിലപാട്.

യു.എ.പി.എ ചുമത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി ഡി.ജി.പിയോട് വിശദീകരണം തേടി. പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഐ.ജിയെ ചുമതലപ്പെടുത്തി. വിഷയത്തില്‍ സി.പി.ഐയും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. യു.എ.പി.എ നിയമത്തെ വ്യാപകമായി എതിര്‍ക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. നേരത്തെ പി. ജയരാജനെതിരെ യു.എ.പി.എ ചുമത്തിയപ്പോഴും സി.പി.എം ശക്തമായി പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here