പാലക്കാട്: ഒറ്റപ്പാലം ലക്കിടിയില്‍ ഭാരതപ്പുഴയില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പുറം വിളക്കിത്തറ അജിത്ത് കുമാര്‍ (37), ഒപ്പം താമസിച്ചിരുന്ന വിജിത (34), വിജിതയുടെ മക്കളായ ആര്യനന്ദ (14), അശ്വനന്ദ (6) എന്നിവരാണ് മരിച്ചത്. ലക്കിടിയിലെ വാടക വീട്ടില്‍ രാവിലെ മുതല്‍ ഇവരെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇന്നു ഉച്ചയ്ക്കാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.