കാണാതായ പെണ്‍കുട്ടിയെ കൊണ്ട് യുവാക്കള്‍ കഞ്ചാവ് ബീഡി വലിപ്പിച്ചു, കുടുങ്ങി

0

തൃപ്പൂണിത്തറ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി കഞ്ചാവ് വലിപ്പിച്ചകേസില്‍ രണ്ടുപേര്‍ കുടുങ്ങി. തൃപ്പൂണിത്തുറ ചാത്താരി സ്വദേശികളായ ഷാരൂഖ് ഖാന്‍ (19), സുഹൃത്ത് ജിബിന്‍ (22) എന്നിവരാണ് അറസ്റ്റിലായത്.

രണ്ടു ദിവസം മുമ്പാണ് 15 വയസുള്ള പെണ്‍കുട്ടിയെ കാണാതായത്. ഷാരൂഖ് ഖാനൊപ്പം പോയ ഓട്ടോറിക്ഷയില്‍ കുട്ടി മൊബൈല്‍ ഫോണ്‍ മറന്നുവച്ചത് കേസില്‍ വഴിത്തിരിവായി. പിന്നേറ്റ് രാവിലെ ഓട്ടോ ഡ്രൈവര്‍ ഫോണിന്റെ വിവരം പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചു. ഇതിനിടെ, പല സ്ഥലങ്ങളിലും കറങ്ങി നടന്ന യുവാക്കള്‍ എറണാകുളം മറൈന്‍ ഡ്രൈവ് വാക് വേയില്‍ വച്ച് പെണ്‍കുട്ടിക് കഞ്ചാവ് ബീഡി വലിക്കാന്‍ കൊടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here